മാഞ്ഞുപോയ സീബ്രാലൈനുകള്‍ വരച്ച് യുവമോർച്ച പ്രവർത്തകർ

ഇരിങ്ങാലക്കുട : ഠാണാവിലെ മാഞ്ഞു പോയ സീബ്രാലൈനുകള്‍ വീണ്ടും വരച്ചും പെയിന്‍റ് അടിച്ചും യുവമോർച്ച പ്രവർത്തകർ മാതൃകയായി. ഏറെ തിരക്കുള്ള ഠാണാവിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയതിനെ തുടർന്ന് റോഡ് മുറിച്ചു കടക്കാൻ കാല്‍നടയാത്രക്കാര്‍ക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പാറയിൽ, ബിജു വര്ഗീസ്, മിഥുൻ കെ പി , ശ്യാം, സ്വരൂപ്, ബാലുലാൽ, ജിത്തുലാൽ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top