ഡോൺബോസ്‌കോ സെൻട്രൽ സ്കൂളിൽ നാലാമത് ആനന്ദ് ചാക്കോ മെമ്മോറിയൽ സയൻസ് എക്സിബിഷൻ

ഇരിങ്ങാലക്കുട  : ഡോൺബോസ്‌കോ സെൻട്രൽ സ്കൂളിൽ നാലാമത് ആനന്ദ് ചാക്കോ മെമ്മോറിയൽ സയൻസ് എക്സിബിഷൻ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ശാസ്ത്രാഭിരുചിയുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു .പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ, ഫാ. ജോയ്‌സൺ, ഫാ. ജോസിൻ, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഓമന വി പി, ആനന്ദിന്റെ പിതാവ് ബാബു കെ പി, പി ടി എ പ്രസിഡന്റ് ടെൽസൺ കോട്ടോളി, എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ശാസ്ത്ര കൗതുകങ്ങൾക്ക് താല്പര്യം ജനിപ്പിക്കാനുതകുന്ന തരത്തിലുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top