കുടുംബക്ഷേത്ര ഭണ്ഡാരം കുത്തിപൊളിച്ചനിലയിൽ

കാരുകുളങ്ങര : കാരുകുളങ്ങര ചുങ്കത്തിന് സമീപം നോക്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപൊളിച്ച് കവർച്ച ചെയ്ത നിലയിൽ. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ തിരി തെളിയിക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. ക്ഷേത്രത്തിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത നിലയിലായിരുന്നു. ഷീറ്റ് കൊണ്ടുണ്ടാക്കിയ മതിൽ ചാടികടന്നാണ് മോഷ്ടാവ് അകത്തെത്തിയത്. ഇരിങ്ങാലക്കുട സബ് ഇൻസ്പെക്റ്റർ ബിബിൻ സി വിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും എത്തിയിരുന്നു.

Leave a comment

Top