കനാൽ ബെയ്‌സ് കോളനിയിലെ പൊതുലൈബ്രറി പെയ്ന്റ് ചെയ്ത് ശുചീകരിച്ച് എൻ എസ് എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ഷൺമുഖം കനാൽ ബെയ്‌സ് കോളനിയിലെ ഡോൾസ്‌ പൊതുലൈബ്രറി പെയിന്റ് ചെയ്ത് ശുചീകരിച്ച് എൻ എസ് എസ് വിദ്യാർത്ഥികൾ മാതൃകയായി . എൻ എസ് എസ് ദിനാചരണത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ശുചീകരണത്തിൽ വായനശാലയുടെ അകവും പുറവും പെയ്ന്റ് അടിക്കുകയും പുസ്തകങ്ങൾ അടുക്കി ചിട്ടയായി വക്കുകയും ചെയ്തു. സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഇസബെല്ല ശുചീകരണ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ പി വി ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഓ എസ് ശ്രീജിത്ത്, ബാബു എം പി, സി വി അനന്തൻ, ലൈബ്രേറിയൻ സുധ ബാബു, അംബിക വിശാഖൻ, നിഖിലേഷ് എം വി, നിഷാദ് എം എം , പി വി സുരേഷ്, അനന്തു കൃഷ്ണൻ, ശരത്ത്, സുജിത്ത് ആർ എസ് എന്നിവർ സംസാരിച്ചു.

Leave a comment

Top