കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 4 നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ കരസ്ഥമാക്കി സെന്റ് ജോസഫ്‌സ് കോളേജ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിതല നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട സെന്റ് ജോസഫിന് മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച യുണിറ്റ്, മികച്ച രണ്ട് വൊളണ്ടിയർ എന്നിങ്ങനെ നാലു അവാർഡുകൾ.

മികച്ച പ്രോഗ്രാം ഓഫീസറായി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക അഞ്ജു ആൻറണിയും മികച്ച വോളണ്ടിയർമാരായി രാജശ്രീ ശശിധരൻ, നയന ഫ്രാൻസിസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ റിപ്പബ്ലിക്ക് ഡേ പരേഡിൽ നാഷണൽ സർവ്വീസ് സ്കീമിനെ പ്രതിനിധികരിച്ച് പങ്കെടുത്ത വോളണ്ടിയറാണ് രാജശ്രീ, ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന ദേശിയ കലോത്സവത്തിൽ പങ്കെടുത്തതാണ് നയനയെ അവാർഡിന് അർഹയാക്കിയത്.

നോയിഡയിൽ വച്ച് നടന്ന ദേശിയ കലോത്സവത്തിൽ കണ്ണൂർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ടീം ലീഡറായിരുന്നു അഞ്ജു ആന്റണി. വിവിധ പഞ്ചായത്തുകളോട് സഹകരിച്ച് 5 വീടുകളുടെ നിർമ്മാണം, ഇരിങ്ങാലക്കുട കൃഷി ഭവനുമായി ചേർന്ന് കരനെൽകൃഷി, ജൈവ പച്ചക്കറി കൃഷി, വെള്ളാങ്കല്ലൂർ ബ്ലോക്ക് മായി ചേർന്നുള്ള ‘ഒപ്പം’ സർവ്വേ , എല്ലാ മാസവും വൃദ്ധസദനത്തിലെ ആളുകൾക്കൊപ്പം ചെലവഴിക്കുന്ന ‘സ്നേഹസ്പർശം’, സ്കൂളിനെ ദത്തെടുത്തു നടത്തുന്ന ‘ഇത്തിരിവെട്ടം’, ജൈവ പലഹാരങ്ങൾ ഒരുക്കുന്ന ‘മ്മ്‌ടെ തട്ടുകട’ തുടങ്ങിയ വിവിധ കർമ്മ പദ്ധതികളിലൂടെയാണ് സെന്റ് ജോസഫ്‌സ് അവാർഡുനേട്ടം കരസ്ഥമാക്കിയത്.കഴിഞ്ഞ വർഷവും യൂണിവേഴ്സിറ്റി തലത്തിൽ സെന്റ് ജോസഫ് അവാർഡുകൾ വാരികൂട്ടിയിരുന്നു.

ചെമ്പകശ്ശേരി കൂനമ്മാവിൽ അഡ്വ. ഫിജോ ജോസഫിന്റെ ഭാര്യയാണ് അഞ്ജു ആന്റണി അഗ്നിതെരേസ് മകളാണ്. കേരളത്തിൽ നിന്ന് റിപ്പബ്ലിക്ക് പരേഡിൽപങ്കെടുത്ത 5 പെൺകുട്ടികളിൽ ഒരാളായ രാജശ്രീ ശശിധരൻ മാള പുത്തൻചിറ എടപ്പുറത്ത് രാമദേവിയുടെ മകളാണ്. കാട്ടുങ്ങച്ചിറ കോടാലിയിൽ കെ എ ഫ്രാൻസിസിന്റെയും ദീപ ടീച്ചറുടെയും മകളാണ് നയന. അവാർഡുകൾ 28-ാം തിയ്യതി എക്‌സൈസ് കമ്മീഷണർ ഋഷി രാജ് സിംഗ് സമ്മാനിക്കും.

പുരസ്‌കാരങ്ങൾ കൂടുതൽ പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നുവെന്ന് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ പറഞ്ഞു. 50 , 167 യൂണിറ്റുകളിലായി ഇരുന്നൂറ് വിദ്യാർത്ഥിനികളുടെ കഠിനാദ്ധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമാണിതെന്ന് അവാർഡ് ജേതാക്കൾ കൂട്ടിച്ചേർത്തു. കൂടുതൽ കർമ്മപദ്ധതികളുമായി ആവേശത്തിലാണ് പുതിയ പ്രോഗ്രാം ഓഫീസർമാരായ, സി എ ബീനയും ഡോ. ടി വി ബിനുവും ഇരുന്നൂറ് വോളണ്ടിയർമാരും

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top