പാൽ ഗുണമേന്മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ആനന്ദപുരം :  ജില്ലാ ക്വളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും ആലത്തൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി പാൽഗുണ മേന്മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. 8-ാം വാർഡ് മെമ്പർ ജലജ തിലകൻ അദ്ധ്യക്ഷത വഹിച്ചു.

‘പാൽ ഗുണനിലവാര വർദ്ധനവ് കർഷക നന്മയാണ്’ എന്ന വിഷയത്തെക്കുറിച്ച് തൃശൂർ ജില്ലാ ക്ഷീരവികസനവകുപ്പ് ഗുണ നിയന്ത്രണ ഓഫീസർ സിനില ഉണ്ണികൃഷ്ണൻ ക്ലാസ്സെടുത്തു. ഇരിങ്ങാലക്കുട ക്ഷീരവികസന ഓഫീസർ സെറീന പി ജോർജ്ജ് ‘ശുദ്ധമായ പാലുത്പാദനം’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സെടുത്തു. യോഗത്തിൽ ആലത്തൂർ ക്ഷീരസംഘം പ്രസിഡന്റ് നിബിൻ സ്വാഗതവും സെക്രട്ടറി സ്വപ്ന നന്ദിയും പറഞ്ഞു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top