കൃഷ്ണാർജ്ജുന വിജയം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷ്ണാർജ്ജുന വിജയം കഥകളി അരങ്ങേറി. ഇരിങ്ങാലക്കുട ഡോ.കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബിന്റെ സ്ഥാപക അംഗങ്ങളിൽ പെടുന്ന യശഃശരീരയായ അമ്മുക്കുട്ടി ഷാരസ്യാരുടെ ആഗ്രഹ സാക്ഷാത്കാരത്തിനാണ് കഥകളി ക്ലബ്ബ് വേദിയായത്. ഓട്ടൻതുള്ളലിൽ കുഞ്ചൻ നമ്പ്യാരുടെ ശിഷ്യനായ ഓലമ്പത്ത് പണിക്കർ രചിച്ച കൃഷ്ണാർജ്ജുന യുദ്ധം എന്ന കഥയാണ് കൃഷ്ണാർജുന വിജയം എന്ന പേരിൽ കഥകളിയരങ്ങിൽ അവതരിപ്പിച്ചത്. സി.പി. കൃഷ്ണന്റെ ആഗ്രഹപ്രകാരമാണ് ഇരിങ്ങാലക്കുട സ്വദേശി ടി.വേണുഗോപാൽ കൃഷ്ണാർജുന വിജയം കഥകളി എഴുതിചിട്ടപ്പെടുത്തിയത്.

മൂന്നര മണികൂർ ദൈർഘ്യവും 6 രംഗങ്ങളും ഉള്ള കഥയിൽ ഗയൻ – ഫാക്റ്റബിജു ഭാസ്കരൻ, അവന്തിക_ കലാനിലയം മനോജ്, കൃഷ്ണൻ – ആർ എൽ വി പ്രമോദ്, നാരദൻ – പ്രദീപ് രാജാ, അർജ്ജുനൻ – കലാമണ്ഡലം വിപിൻ, സുഭദ്ര – സദനം വിജയൻ എന്നിവർ വേഷമിട്ടു. സംഗീതം – കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ശീനാഥ്. ചെണ്ട – കലാനിലയം ഉദയൻ
മദ്ദളം – കലാനിലയം പ്രകാശൻ, ചുട്ടി- കലാനിലയം പ്രശാന്ത്, ചമയം – രംഗഭൂഷ ഇരിങ്ങാലക്കുട

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top