കോൺഗ്രസ് നേതാവ് സി.ഗംഗാധരമേനോന്‍റെ അനുസ്മരണം നടത്തി

കാറളം : കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മണ്ഡലം പ്രസിഡണ്ട് സി.ഗംഗാധരമേനോന്‍റെ അനുസ്മരണം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എം.എസ് അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ലീല ഗംഗാധരമേനോൻ, ഗീത ഗംഗാധരമേനോൻ ,എൻ.എം ബാലകൃഷ്ണൻ, തങ്കപ്പൻ പാറയിൽ, തിലകൻ പൊയ്യാറ, സുനിൽ ചെമ്പിപറമ്പിൽ, വി.ഡി. സൈമൺ, അമിയ ബിജോയ് എന്നിവർ സംസാരിച്ചു.

Leave a comment

Top