പാസഞ്ചർ ട്രെയിനുകൾ തുടർച്ചയായി റദ്ദാക്കുന്നതിനും വൈകിയോടുന്നതിലും ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പാസഞ്ചർ ട്രെയിനുകൾ പലകാരണങ്ങൾ പറഞ്ഞ് റദ്ദാക്കുന്നതിലും തുടർച്ചയായി വൈകിയോടുന്നതിലും ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണനയാണ് ഇതെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ദീർഘകാലമായി ഈ അവഗണന നേരിടുകയാണെന്നും ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.

കഴിഞ്ഞ 5 വർഷമായി ഈ സ്റ്റേഷനിൽ നിറുത്തുന്ന ഏതെങ്കിലും പുതിയ ട്രെയിൻ അനുവദിക്കുകയോ വേറെ നിലവിലുള്ള ട്രെയിനുകളിൽ ഏതെങ്കിലും ഇവിടെ സ്റ്റോപ്പ് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും സ്റ്റേഷനെയും യാത്രക്കാരെയും ബാധിക്കുന്ന ഈ വിഷയങ്ങളിൽ ജനപ്രതിനിധികളുടെ ശ്രദ്ധ പതിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇവർ കൂട്ടി ചേർത്തു.

യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബിജു പി എ, ഉണ്ണികൃഷ്‌ണൻ, രാമചന്ദ്രൻ, ഷാജു എന്നിവർ സംസാരിച്ചു.

Leave a comment

  • 40
  •  
  •  
  •  
  •  
  •  
  •  
Top