പ്രളയദുരിതത്തിൽ പെട്ടവർക്ക് സഹായഹസ്തങ്ങളായവരെ ബിജെപി ആദരിച്ചു

പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ പുല്ലൂർ തുറവൻകാട് പ്രദേശത്തെ പ്രളയ ദുരിതത്തിൽ പെട്ടവർക്ക് സഹായഹസ്തങ്ങളായവരെ ബിജെപി ആദരിച്ചു. വീടുകളിൽ വെളളം കയറിയപ്പോൾ സാധന സാമഗ്രഹികൾ സുരഷിത ഇടത്തേക്ക് മാറ്റുവാനും പ്രായമായ ആളുകളെയും കുട്ടികളെയും ക്യാമ്പുകളിൽ എത്തിക്കുകയും തുടർന്ന് ക്യാമ്പുകളിലും മുഴുവൻ സമയ പ്രവർത്തനം നടത്തുകയും. വെള്ളം ഇറങ്ങിയ വീടുകളിൽ ശൂചികരണ പ്രവർത്തനങ്ങളും നിത്യോപയോഗ സാധനങ്ങളും കിറ്റുകളും ക്ലീലിനിങ്ങ് സാമഗ്രഹികൾ കൊണ്ടു കൊടുക്കുകയും ചെയ്തു. കൂടാതെ കൃത്യമായി മുടങ്ങാതെ ഈ പ്രദേശത്ത് കുടിവെള്ള വിതരണവും നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തകരെയാണ് ബിജെപി ആദരിച്ചത്.

ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയൻ മണാളത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മനോജ് നെല്ലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഖിലാഷ് വിശ്വനാഥൻ സ്വാഗതവും മധു തളിയക്കാട്ടുപറമ്പിൽ നന്ദിയും പറഞ്ഞു. മുകുന്ദൻ, ശശി, സുതൻ, സജിത്ത്, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Leave a comment

Top