കീഴ്മാട് ശ്രീ വെളുപ്പാടത്ത് ഭഗവതിക്ഷേത്രത്തിന്‍റെ അന്യാധീനപ്പെട്ട ഭൂമി വിഷയത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ആലുവ കീഴ്മാട് ശ്രീ വെളുപ്പാടത്ത് ഭഗവതിക്ഷേത്രത്തിന്‍റെ അന്യാധീനപ്പെട്ട ഭൂമിയുമായി ബന്ധപെട്ടു കേസിന്‍റെ ഇതുവരെയുള്ള സ്ഥിതി വിവരങ്ങൾ കൂടൽമാണിക്യം ദേവസ്വം ബോർഡ്‌ അംഗങ്ങൾ ചെയർമാനും അഡ്മിനിസ്ട്രേറ്ററുടെയും നേതൃത്വത്തിൽ തർക്കഭൂമിയിൽ നേരിട്ടെത്തി ഭക്തജനങ്ങൾക് വിശദീകരികുകയും എന്ത് വില കൊടുത്തും നിയമപരമായി ക്ഷേത്രഭൂമി തിരികെ പിടിക്കുമെന്നും ജനങ്ങൾക്ക്‌ ഉറപ്പു നൽകി. സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വൻ പോലീസ് സന്നാഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ഭക്തജനങ്ങളുടെ യോഗം ചേർന്നത്.

അതിപുരാതനമായ കീഴ്മാട് വെള്ളുപാടത്ത് ഭഗവതി ക്ഷേത്രത്തിൻറെ വകയായ 5 ഏക്കർ 95 സെൻറ് സ്ഥലം അന്യാധീനപ്പെട്ടു പോകുകയും അതിൻറെ നിജസ്ഥിതി അറിഞ്ഞ ക്ഷേത്ര ഭരണസമിതി കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ കോടതി സർവ്വേ ഡെപ്യൂട്ടി ഡയറക്ടറോട് ക്ഷേത്രഭൂമി അളന്നു ചിട്ടപ്പെടുത്തി യഥാർത്ഥ റിപ്പോർട്ട് ഹാജരാക്കുവാൻ ഉത്തരവ് ഉത്തരവിടുകയും ഈ ഉത്തരവിൻ പ്രകാരം 970/A യിൽ പെടുന്ന 4 ഏക്കർ 23 സെൻറ് സ്ഥലവും B പെടുന്ന 1 ഏക്കർ 72 ഫലവും കൂടൽമാണിക്യം വകയാണെന്നും ഈ വസ്തുവിനെ അവകാശവും അധികാരവും കൂടൽമാണിക്യം ദേവസ്വത്തിനു മാത്രമാണെന്നും ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ ദേവസം നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിന് മുന്നോടിയായി , ഞായറാഴ്ച ദേവസ്വം ചെയർമാൻ, ബോർഡ് മെമ്പർമാരും, അഡ്മിനിസ്ട്രേറ്റർ, നൂറുകണക്കിന് ഭക്തജനങ്ങളും സ്ത്രീകളും വെള്ളുപാടത്തു ഭഗവതി ക്ഷേത്രത്തിൽ ഒത്തു കൂടുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിക്കുകയും ചെയ്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top