കെ എസ് ഇ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡ് നൽകി. കമ്പനിയുടെ കോൺഫ്രൻസ് ഹാളിൽ മാനേജിങ് ഡയറക്ടർ എ പി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഡോ. ജോസ് പോൾ തള്ളിയത്ത്, മാനേജിങ് ഡയറക്ടർ എ പി ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൺ എന്നിവരിൽ നിന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമായ 5 ലക്ഷം രൂപ ജീവനക്കാരിൽ നിന്നും മന്ത്രിമാർ ഏറ്റുവാങ്ങി. പ്രളയദുരിതവുമായി ബന്ധപ്പെട്ട്ആലപ്പുഴ, വയനാട്, തൃശൂർ, ജില്ലകളിലെ പ്രളയദുരിതത്തിൽപ്പെട്ട ക്ഷീര കർഷകർക്ക് സൗജന്യമായി കാലിത്തീറ്റയും പ്രളയദുരന്തത്തിൽപെട്ട കമ്പനി തൊഴിലാളികൾക്ക് ധനസഹായവും അടക്കം ഏകദേശം ഒന്നരക്കോടിയോളം രൂപ കെ എസ് ഇ ലിമിറ്റഡ് ചെലവഴിച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൺ പറഞ്ഞു. തഥവസരത്തിൽ കമ്പനി ചെയർമാൻ ഡോ. ജോസ് പോൾ തളിയത്ത്‌ വീട് തകർന്ന കമ്പനിയുടെ തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്തു. ദുരിതാശ്വാസ നിധി ഏറ്റുവാങ്ങി മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സർക്കാരിനുവേണ്ടി നന്ദി രേഖപ്പെടുത്തി.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top