ജനറൽ ആശുപത്രി മോർച്ചറിയുടെ പുനർനിർമ്മാണ സമർപ്പണം വിവാദത്തിലേക്ക് – നാളത്തെ ചടങ്ങ് മാറ്റിവെക്കണമെന്ന് എച്ച്.എം.സി: നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾഇരിങ്ങാലക്കുട :
വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്താൻ ഉദ്ദേശിച്ച ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർനിർമ്മാണ സമർപ്പണ ചടങ്ങ് വിവാദത്തിലേക്ക്. നഗരസഭയുടെ അധീനതയിലുള്ള ആശുപത്രിൽ നടക്കുന്ന ചടങ്ങ് നഗരസഭയുമായി വേണ്ടത്ര ആലോചനയില്ലാത്തെയും ചടങ്ങിൽ വേണ്ടതുപോലെയുള്ള പ്രാതിനിധ്യം ഇല്ലാതെയും സംഘടിപ്പിച്ചത് കൊണ്ട് ബുധനാഴ്ച ചേർന്ന ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി മീറ്റിംഗിൽ പുനർനിർമ്മാണ സമർപ്പണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനം എടുത്തു. പക്ഷെ മോർച്ചറിയുടെ പുനർനിർമ്മാണം ഏറ്റെടുത്തു പൂർത്തീകരിച്ച സി പി എം നിയന്ത്രണത്തിലുള്ള പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രവും നിശ്ചയിച്ചുറപ്പിച്ച 13 -ാം തിയ്യതി രാവിലെ 10 മണിക്ക് തന്നെ ജനറൽ ആശുപത്രിയിലെ മോർച്ചറി കെട്ടിടവും മൊബൈൽ ഫ്രീസർ സൗകര്യവും ആശുപത്രി അധികാരികൾക്ക് പി കെ ബിജു എം പി താക്കോൽ നൽകി സമർപ്പണം നടത്തുമെന്ന് അറിയിച്ചു. ഇപ്പോൾ ഉണ്ടാക്കുന്ന വിവാദങ്ങൾ എല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമെന്ന് അവർ പ്രതികരിച്ചു.

ആശുപത്രി അധികൃതരുമായും നഗരസഭയുമായും ആലോചിച്ചു ഉറപ്പിച്ചതിനു ശേഷംമാത്രമാണ് പുനർനിർമ്മാണ സമർപ്പണം പരിപാടി നടത്തുന്നത്. ബുധനാഴ്ച രാവിലെയും നഗരസഭാ ചെയർപേഴ്സണുമായി നേരിട്ട് കണ്ടു സംസാരിച്ചതാണ്. അപ്പോളൊന്നുമില്ലാതെ ഏതിർപ്പ് ബുധനാഴ്ച 4 മണിക്ക് ചേർന്ന ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി മീറ്റിംഗിൽ എങ്ങിനെ വന്നുവെന്നു മനസിലാകുന്നില്ലെന്നും അവർ പറയുന്നു.

ചെയർപേഴ്സന്റെ പരിചയക്കുറവ് മുതലെടുത്ത് സി പി എം നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് നഗരസഭയെ അപമാനിക്കും വിധം പരിപാടികൾ ഹൈജാക്ക് ചെയ്യുകയാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് ബി ജെ പി കൗൺസിലർമാരായ സന്തോഷ് ബോബൻ, രമേശ് വാരിയർ, അമ്പിളി ജയൻ എന്നിവരാണ് ഈ വിഷയം ആദ്യമായി ഉന്നയിച്ചത്. നഗരസഭ കൗൺസിൽ അജണ്ട വെച്ച് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട ഈ കാര്യം കൗൺസിൽ ഇന്നേ വരെ അറിഞ്ഞിട്ടിലെന്നും നഗരസഭാ കൗൺസിലർമാർ പ്രസ്താവനയിലൂടെ പറഞ്ഞു. ഇപ്പോൾ മോർച്ചറിയുടെ ഉദ്ഘാടനവും ഈ സി പി എം സ്വകാര്യ ട്രസ്റ്റ്, കൗൺസിൽ തീരുമാനം ഇല്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട ലോകസഭ പരിധിക്ക് പുറത്തുള്ള ഒരു സി പി ഐ എം പാർളിമെൻറ് മെമ്പറാണ് ഉദ്ഘാടനം ‘ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിക്കേണ്ട സ്ഥനത്ത് സി പി ഐ എം കാരനായ എം എൽ എ യാണ് അദ്ധ്യക്ഷൻ നഗരസഭ ചെയർപേഴ്സന്റ സ്ഥാനം നോക്കുകുത്തിയുടേതാണ് ബിജെപി പ്രതികരിച്ചാടോടെയാണ് നഗരസഭാ ഭരിക്കുന്ന കോൺഗ്രസ് ഈ വിഷയം ഏറ്റെടുക്കുന്നതും . രാഷ്ട്രീയപരമായി തങ്ങൾക്ക് ക്ഷീണം ചെയ്യുന്ന വസ്തുതയാണ് ഇതെന്ന് അറിഞ്ഞിട്ടും ഇതുവരെ ഇവർ പ്രതികരിച്ചിരുന്നില്ല.

ചടങ്ങ് മാറ്റിവെക്കണമെന്ന എച്ച്.എം.സി തീരുമാനം മറികടന്ന് ചടങ്ങ് നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞതോടെ മോർച്ചറി വിഷയം വീണ്ടും പുതിയ രസ്ത്രിയ വിവാദനങ്ങളിലേക്ക് കടക്കുകയാണ്. എത്രയും പെട്ടന്ന് മോർച്ചറി വീണ്ടും പ്രവർത്തന സജ്ജമാക്കാമെന്ന് ആശുപത്രി അധികൃതരുടെ മോഹങ്ങളാണ് ഇതുമൂലം തടസപ്പെടുന്നത്, ഒപ്പം ജനങ്ങൾക്കുള്ള സൗകര്യങ്ങളും. മാസങ്ങളായി മോർച്ചറി അടഞ്ഞുകിടക്കുന്നതു മൂലം പോസ്റ്മോർട്ടങ്ങൾ ഒന്നും ഇവിടെ നടക്കുന്നില്ല

Leave a comment

Top