അമിതവേഗത്തിനും ധാര്‍ഷ്ട്യത്തിനും പിഴവീണു: കര്‍ശന നടപടികളുമായി പൊലീസ്

ഇരിങ്ങാലക്കുട : അപകടമേഖലയായ തൊമ്മാനയില്‍ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ പൊലീസ് നടപടി തുടങ്ങി. തകര്‍ന്നു തരിപ്പണമായ റോഡില്‍ മറ്റുവാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുംവിധം അമിതവേഗത്തില്‍ പായുന്ന ബസുകളുടെ ചിത്രം സഹിതം ഇരിങ്ങാലക്കുട ലൈവ്. കോം വാര്‍ത്ത നല്‍കിയ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ചിത്രത്തിലുള്‍പ്പെട്ട ഇരിങ്ങാലക്കുട-ചാലക്കുടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മംഗലത്ത് (കെഎല്‍ 6 ഇ 864) ബസിലെ ജീവനക്കാരെ വെള്ളിയാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ആയിരം രൂപ പിഴയടപ്പിച്ചു. മറ്റുവാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുംവിധം അമിതവേഗത്തില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതിനാണ് ശിക്ഷ. തുടര്‍ന്നും മേഖലയില്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് ഇരിങ്ങാലക്കുട എസ് ഐ കെ.എസ്. സുശാന്ത് പറഞ്ഞു. കേരളത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടക്കുന്ന നൂറു മേഖലകളിലൊന്നാണ് വല്ലക്കുന്ന്, തൊമ്മാന മേഖല. റോഡ് തകര്‍ന്നതും റോഡരികിലെ കാട് വളര്‍ന്നതും അപകടസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളുടെ അമിതവേഗത അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ഏറെ നാളായി പരാതിപ്പെട്ടിരുന്നു. എന്നാൽ പിഴ ഇവർക്കു മാത്രമല്ല റോഡ് ഇത്തരത്തിൽ ആകുവാൻ ബോധപൂർവം അനാസ്ഥകാട്ടിയവർക്കും അഴിമതിക്ക് കൂട്ടുനിന്നവർക്കും സാഹചര്യം ഒരുക്കിയവർക്കും വേണമെന്നാണ് ജനപക്ഷം.

related news : ഇങ്ങനെയല്ലേ പോക്ക്, പിന്നെങ്ങിനെ അപകട മേഖല അല്ലാതാകും ?

Leave a comment

Leave a Reply

Top