വെള്ളാനിയിലെ പ്രവാസി കൂട്ടായ്മയായ ‘എന്റെ ഗ്രാമം’ ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്തു

വെള്ളാനി : വെള്ളാനിയിലെ പ്രവാസി കൂട്ടായ്മയായ “എന്റെ ഗ്രാമം” എന്ന സംഘടനയുടെ നേതൃത്വത്തിൽ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിയ്ക്കുന്ന തദ്ദേശവാസികൾക്ക് കിറ്റ് വിതരണവും, പുസ്തക വിതരണവും അശരണരായ രോഗികൾക്ക് സാമ്പത്തികസഹായവും നൽകി. വെള്ളാനി തളിര് അംഗനവാടിയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാർ, പഞ്ചായത്ത് മെമ്പർ സുനിത മനോജ്, വെള്ളാനി സെന്റ് ആന്റണീസ് പള്ളി വികാരി സജി പൊന്മിനിശ്ശേരി, ഞാലികുളം മഹാദേവ ക്ഷേത്രം തന്ത്രി ഉമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top