നഗരസഭ കൗൺസിൽ തീരുമാനമില്ലാതെ മോർച്ചറിയുടെ ഉദ്‌ഘാടനം തീരുമാനിച്ച സ്വകാര്യ ട്രസ്റ്റ് നടപടിക്കെതിരെ ബി ജെ പി കൗൺസിലർമാർ

ഇരിങ്ങാലക്കുട : നഗരസഭയുടെ അധീനതയിലുള്ള ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർ നിർമ്മാണ സമർപ്പണ ഉദ്‌ഘാടനം നഗരസഭ കൗൺസിലിന്റെ അനുമതിയില്ലാതെയും ചടങ്ങിൽ നഗരസഭക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാതെയും സി പി എം ന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റ് സംഘടിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി കൗസിലർമാർ രംഗത്ത്.

നഗരസഭ കൗൺസിലിനെ നോക്കുകുത്തിയാക്കി കോൺഗ്രസ് അംഗമായ നഗരസഭ ചെയർപേഴ്സൺ ചെയ്യുന്ന പ്രവൃത്തികൾ നഗരസഭ കൗൺസിലിനും കോൺഗ്രസ് പാർട്ടിക്കും ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കുന്നതാണെന്ന് ബി ജെ പി കൗൺസിലർമാരായ സന്തോഷ് ബോബൻ, രമേശ് വാരിയർ, അമ്പിളി ജയൻ എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി നഗരസഭയുടെ അധീനതയിലുള്ളതും നഗരസഭ സംരക്ഷിക്കുന്നതുമാണ് . ഈ ആശുപത്രിയിലെ മോർച്ചറി കെട്ടിടം പുനർനിർമിക്കുന്നതിന് 3 മാസം മുമ്പ് സി പി ഐ എം ന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റായ പി കെ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയെ ഏല്പിക്കുകയുണ്ടായി.

നഗരസഭ കൗൺസിൽ അജണ്ട വെച്ച് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട ഈ കാര്യം കൗൺസിൽ ഇന്നേ വരെ അറിഞ്ഞിട്ടിലെന്നും നഗരസഭാ കൗൺസിലർമാർ പ്രസ്താവനയിലൂടെ പറഞ്ഞു. ഇപ്പോൾ മോർച്ചറിയുടെ ഉദ്ഘാടനവും ഈ സി പി എം സ്വകാര്യ ട്രസ്റ്റ്, കൗൺസിൽ തീരുമാനം ഇല്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട ലോകസഭ പരിധിക്ക് പുറത്തുള്ള ഒരു സി പി ഐ എം പാർളിമെൻറ് മെമ്പറാണ് ഉദ്ഘാടനം ‘ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിക്കേണ്ട സ്ഥനത്ത് സി പി ഐ എം കാരനായ എം എൽ എ യാണ് അദ്ധ്യക്ഷൻ നഗരസഭ ചെയർപേഴ്സന്റ സ്ഥാനം നോക്കുകുത്തിയുടേതാണ്.

ചെയർപേഴ്സന്റെ പരിചയക്കുറവ് മുതലെടുത്ത് സി പി എം നഗരസഭയെ അപമാനിക്കും വിധം പരിപാടികൾ ഹൈജാക്ക് ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മോർച്ചറിയുടെ ഉദ്ഘാടനം കൗൺസിൽ തീരുമാനത്തിന് ശേഷം മാത്രമേ നടത്താവു എന്നും നഗരസഭ കൗൺസിലിന്റെ അന്തസ് ചെയർപേഴ്സനും അവരുടെ പാർട്ടിയും സംരക്ഷിക്കണമെന്നും ബി ജെ പി കൗൺസിലർമാർ ആവശ്യപ്പെട്ട

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top