പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഗൃഹോപകരണങ്ങളുമായി റോട്ടറി സെൻട്രൽ ക്ലബ്ബ്

ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട കോളനിയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും റോട്ടറി സെൻട്രൽ ക്ലബ്ബ് നൽകി. സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ വിതരണോദ്‌ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ടി ജി ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സത്യൻ, വാർഡ് മെമ്പർ കവിത ബിജു, റോട്ടറി സെൻട്രൽ ക്ലബ്ബ് പ്രസിഡന്റ് ടി എസ് സുരേഷ്, ക്ലബ് അംഗങ്ങളായ ടി പി സെബാസ്റ്റ്യൻ, പി ടി ജോർജ്ജ്, രാജേഷ് മേനോൻ, ഫ്രാൻസിസ് കോക്കാട്ട്, സി ഡി ജോണി, ഇ വി സുരേഷ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top