പെട്രോൾ – ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനങ്ങൾക്കു മുന്നിൽ നടത്തുന്ന പ്രതിഷേധ മാർച്ചിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.

ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറി പി ബി അനൂപ് മാർച്ച് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഒ.എസ്.സുഭീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.എൽ.ശ്രീലാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സി.നിമിത, പി.കെ.മനുമോഹൻ, ഐ.വി. സജിത്ത് എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹി സംഘടനയിലെ സഹപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ചു എന്ന വിഷയം ചർച്ചയായിരിക്കെ വെള്ളിയാഴ്ച ഇതേ ബ്ലോക്ക് കമ്മിറ്റി നടത്തിയ പരിപാടിയിൽ വൻവനിതാ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് ശ്രദ്ദേയമായി. സംഘട്ടന സാധ്യത കണക്കിലെടുത്തു ഇരിങ്ങാലക്കുട എസ് ഐ. കെ എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം പോസ്റ്റ് ഓഫീസിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു

Leave a comment

  • 21
  •  
  •  
  •  
  •  
  •  
  •  
Top