ദുരിതാശ്വാസത്തിനു നേതൃത്വം നൽകിയവരെ ആദരിക്കുന്നു

ഇരിങ്ങാലക്കുട : രാജീവ്ഗാന്ധി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ പ്രദേശത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ സന്നദ്ധസംഘടനകൾ, സംഘടനാ പ്രവർത്തകർ, സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവരെ സെപ്റ്റംബർ 10 ന് വൈകീട്ട് 5 മണിക്ക് കാട്ടുങ്ങച്ചിറ പി ടി ആർ മഹലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ആദരിക്കുന്നു.


സിനിമാതാരം ടോവിനോ തോമസ് മുഖ്യാതിഥിയായിരിക്കും. ഐ ടി യു ബാങ്ക് ചെയർമാനും സംഘടനയുടെ മുഖ്യ രക്ഷാധികാരിയുമായ എം പി ജാക്‌സൺ, മുൻസിപ്പൽ ചെയർ പേഴ്സൺ നിമ്മ്യ ഷിജു, ജില്ലാ ജഡ്ജ് ജി. ഗോപകുമാർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജോമോൻ ജോൺ എന്നി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വ്യക്തികളും സ്ഥാപനങ്ങളും സെപ്റ്റംബർ 8 വൈകീട്ട് 5 നു മുമ്പ് താഴെകാണുന്ന ഫോൺ നമ്പറുകളിൽ പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണെന്ന് രാജീവ്ഗാന്ധി സാംസ്കാരികവേദി ഭാരവാഹികൾ അറിയിച്ചു.
ഫോൺ : 9946149228, 9447285531, 9400631921

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top