ജോര്‍ജിയന്‍ ചിത്രമായ ‘കോണ്‍ ഐലന്‍റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : വംശ-ദേശ വൈരങ്ങള്‍ക്കിടയിലും പ്രകൃതിയോട് ചേര്‍ന്ന് നിന്ന് അതിജീവനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്ന വ്യദ്ധ കര്‍ഷകന്‍റെയും കൊച്ചുമകളുടെയും കഥ പറയുന്ന ജോര്‍ജിയന്‍ ചിത്രമായ ‘കോണ്‍ ഐലന്‍റ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന് സ്‌ക്രീൻ ചെയ്യുന്നു. വസന്ത കാലത്ത് പര്‍വതനിരകളില്‍ നിന്ന് ഒഴുകി വരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് നദിയില്‍ രൂപം കൊടുക്കുന്ന തുരുത്താണ് കഥയുടെ പരിസരം. ഇവിടേക്ക് കടന്നു വരുന്ന വൃദ്ധ കര്‍ഷകനും കൊച്ചുമകളും തടി കൊണ്ട് വീടുണ്ടാക്കി, നിലം ഉഴുതി മറിച്ച് കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ്. 87 മത് അക്കാദമി അവാര്‍ഡിലേക്കുള്ള ജോര്‍ജിയയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ചിത്രം നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രദർശന സമയം 100 മിനിറ്റ്. പ്രവേശനം സൗജന്യം.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top