ദേവസ്വത്തിന്‍റെ വഴി തുറക്കൽ നടപടിക്ക് ബി ജെ പി യുടെ പിന്തുണ, ജാതി സംഘർഷമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം

ഇരിങ്ങാലക്കുട :  കഴിഞ്ഞ ദേവസ്വംഭരണ സമിതി അടച്ചു കെട്ടിയ വഴി തെക്കേ നട പെരുവെല്ലിപ്പാടം നിവാസികളുടെ ശക്തമായ സമ്മർദ്ധത്തെ തുടർന്ന് വൈകിയാണെങ്കിലും ദേവസ്വം ഭരണസമിതി തുറന്നു കൊടുത്തത് സ്വാഗതാർഹമാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് സന്തോഷ് ബോബൻ പ്രസ്താവനയിലൂടെ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തി തിരുത്തുക മാത്രമാണ് ഈ ഭരണ സമിതി ചെയതിട്ടുള്ളു.

ഈ പ്രശ്നം മുതലെടുത്തുകൊണ്ട് ദേശവിരുദ്ധ ശക്തികളും മാവോയിസ്റ്റുകളും ജാതി സംഘർഷം ഉണ്ടാക്കാനുള ശ്രമം കഴിഞ്ഞ രണ്ടു വർഷമായി നടത്തികൊണ്ടിരിക്കുകയാണ്. ഇവർ വിരലിലെണ്ണാവുന്നവരെ ഉള്ളൂവെങ്കിലും ഇത് തടയേണ്ടതുണ്ടെന്നും കഴിഞ്ഞ രണ്ടു വർഷമായി ക്ഷേത്ര പരിസരത്ത് ഇവർ ചുറ്റി കറങ്ങുകയാണെന്നും സന്തോഷ് ബോബൻ പ്രസ്താവനയിലൂടെ പറഞ്ഞു. ക്ഷേത്രമതിൽ അടക്കമുള്ള ക്ഷേത്ര സ്വത്തുക്കൾക്കോ വിശ്വാസങ്ങൾക്കോ കോട്ടം തട്ടാതെ വേണം വഴി പ്രശനം പരിഹരിക്കേണ്ടതെന്നും കൂടൽമാണിക്യം വാർഡുകളിലെ കൗൺസിലർമാരായ സന്തോഷ് ബോബനും അമ്പിളി ജയനും പറഞ്ഞു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top