ജനപ്രിയ മെഡിക്കൽസ് മാപ്രാണത്ത് സെപ്റ്റംബർ 9 മുതൽ

ഇരിങ്ങാലക്കുട : പ്രവാസി സംരംഭം ജനപ്രിയ മെഡിക്കൽസിന്റെ കേരളത്തിലെ 17-ാമത് ഔട്ട്ലറ്റ്  സെപ്റ്റംബർ 9 ന്  രാവിലെ 11 മണിക്ക് മാപ്രാണം സെന്റ് ആന്റണീസ് കോംപ്ലെക്സിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. ഇരിങ്ങാലക്കുടയിലെ രണ്ടാമത് ഔട്ട്ലറ്റാണിത്. ഇരിങ്ങാലക്കുട എം എൽ എ കെ യു അരുണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ ജനപ്രിയ മെഡിക്കൽസുകളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങും.

പത്രസമ്മേളനത്തിൽ പി ഐ ഐ ഡി സി എൽ ചീഫ് എക്‌സിക്യൂട്ടീവ് യു പ്രദീപ് മേനോൻ, കെ പി ജഗദീശ്‌, സുബ്രഹ്മണ്യൻ എൻ എ ജോൺ എന്നിവർ പങ്കെടുത്തു

Leave a comment

Top