എം എൽ എ ഹോസ്റ്റലിലെ ഡി വൈ എഫ് ഐ നേതാവിന്‍റെ അപമാന ശ്രമം : എം എൽ എ ഓഫീസിലേക്ക് ബി ജെ പി നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് നേരിയ സംഘർഷം

ഇരിങ്ങാലക്കുട : എം എൽ എ ഹോസ്റ്റലിലെ പീഡന ശ്രമം മറച്ചു വെച്ച ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർക്കെതിരെ കേസെടുക്കണമെന്നും വനിതാ നേതാവിനെ എം . എൽ എ ഹോസ്റ്റലിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച ജീവൻ ലാലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി ജെ പി എം എൽ എ ഓഫീസിലേക്ക് നടത്തിയ മാർച്ച് ആൽത്തറക്ക് സമീപത്തു വച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ചെറിയ ഉന്തും തള്ളും ഉണ്ടായി. നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ അനുനയിപ്പിച്ച് റോഡിലിരുത്തി.

ബി ജെ പി ജില്ലാ പ്രസിഡന്റ് എ നാഗേഷ്‌, പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്തു. കേരളമെമ്പാടും ഇപ്പോൾ സി പി എം നേതാക്കളുടെ പീഡന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ഇതിനെതിരെ ഒരു നടപടികളെടുക്കുവാനും പാർട്ടി മുതിരുന്നില്ല. വനിതാ നേതാക്കൾക്കെതിരെ നടക്കുന്ന സി പി എംന്‍റെ അതിക്രമങ്ങൾ ഇവർ തന്നെ ചൂണ്ടി കാണിച്ചിട്ടും പാർട്ടി നടപടിയെടുക്കാത്തത് തുടർ കഥയാവുകയാണ്. ഇരിങ്ങാലക്കുട ഡി വൈ എഫ് ഐ നേതാവ് ജീവൻ ലാലിനെതിരെ പോലീസ് ശക്തമായ നടപടികളെടുത്തില്ലെങ്കിൽ ബി ജെ പി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാഗേഷ് പറഞ്ഞു . ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്, മണ്ഡലം വൈസ് പ്രസിഡണ്ട് സുരേഷ് കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുമാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ പാറയില്‍, മണ്ഡലം ഭാരവാഹികളായ സുനില്‍ ഇല്ലിക്കല്‍, സുനിലന്‍ പീണിക്കല്‍, സരിതവിനോദ്, കെ.പി.വിഷ്ണു, സുധ അജിത്ത്, കൗണ്‍സിലര്‍മാരായ അമ്പിളിജയന്‍, സന്തോഷ് ബോബന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Leave a comment

  • 43
  •  
  •  
  •  
  •  
  •  
  •  
Top