മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി

ഇരിങ്ങാലക്കുട : സി.പി.ഐ (എം) കാട്ടുങ്ങച്ചിറ ബ്രാഞ്ച് അംഗവും, മുൻ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറുമായ അഡ്വ. എം.വി. ജസ്റ്റിൻ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എയ്ക്ക് കൈമാറി. കൂടാതെ കാട്ടുങ്ങച്ചിറ പ്രദേശത്ത് പ്രളയത്തിൽവെള്ളം കയറി ദുരിതമനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റും, ഓരോ കുടുംബത്തിന് അടിയന്തിര ധനസഹായമായി 500 രൂപ വീതവും നന്മ മനസ്സിനുടമയായ ജസ്റ്റിനും, സുഹൃത്തുക്കളും ചേർന്ന് വിതരണം ചെയ്തു.

നഗരസഭാ കൗൺസിലർ കെ.വി. അംബിക, എം.കെ. ബിജു, എം.സി. അഭിലാഷ്, സി.വൈ. ബെന്നി, എം.ആർ. അജിത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

Top