പ്രളയദുരിതത്തിൽപെട്ട വിദ്യാർത്ഥികളുടെ പഠന ചിലവ് സ്കൂൾ ഏറ്റെടുക്കുന്നു

പൊറത്തിശ്ശേരി : അപ്രതീക്ഷിതമായി വന്ന പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠനചിലവ് പൂർണ്ണമായി അദ്ധ്യാപകരുടെ സഹകരണത്തോടെ സ്കൂൾ ഏറ്റെടുക്കുന്നു. ഈ വർഷത്തെ ‘നല്ലപാഠം’ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ രണ്ടാം സ്ഥാനം നേടിയ ഈ സ്കൂളിന് ലഭിച്ച പുരസ്‌ക്കാരതുകയും ജില്ലയിലെ ഏറ്റവും നല്ല കോർഡിനേറ്റർമാരായി തിരഞ്ഞെടുത്ത ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ച പുരസ്‌കാര തുകയും ഇതിനായി സംഭാവന ചെയ്തു.

പ്രളയദുരിതത്തിൽ അകപ്പെട്ട് നാശനഷ്ടം സംഭവിച്ച വിദ്യാർത്ഥികളുടെ വീടുകളിൽ അദ്ധ്യാപകർ നേരിട്ടെത്തി അവശ്യ വസ്തുക്കൾ നൽകി. പ്രധാനാധ്യാപിക ഇ ബി ജീജി, നല്ലപാഠം കോർഡിനേറ്റർ എൻ.പി. രജനി, കെ ജയശ്രീ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 247
  •  
  •  
  •  
  •  
  •  
  •  
Top