കെ എസ് ഇ ലിമിറ്റഡിൽ 600% ലാഭവിഹിതം, 2017- 18 ൽ 1304 കോടി രൂപയുടെ വിറ്റുവരവ്

ഇരിങ്ങാലക്കുട : കെ എസ് ഇ ലിമിറ്റഡിന്റെ 54-ാം വാർഷിക പൊതുയോഗം കമ്പനിയുടെ റെജിസ്റ്റേർഡ് ഓഫീസിൽ നടന്നു. കമ്പനി ചെയർമാൻ ഡോ. ജോസ് പോൾ തള്ളിയത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ ദുരിതം വിതച്ച മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികളും വീടും സ്വത്തും നഷ്ടപ്പെട്ടവർക്ക് പ്രാത്ഥനകളും അർപ്പിച്ചു. മാനേജിങ് ഡയറക്ടർ എ പി ജോർജ്ജ്, അന്തരിച്ച മുൻ മാനേജിങ് ഡയറക്ടർ എം സി പോൾ ഡയറക്ടർമാരായ ഡോ. കെ സി വിജയരാഘവൻ, സി തോമസ് ഐ എ എസ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കമ്പനിയുടെ പ്രവർത്തനങ്ങളേക്കുറിച്ച് സംസാരിച്ചു.

2017 – 18 കാലഘട്ടത്തിൽ കമ്പനി 533000 ടൺ കാലിത്തീറ്റ വിറ്റഴിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറയുകയുണ്ടായി. കമ്പനിയുടെ വാർഷിക വരവ് ചെലവ് കണക്കുകൾ ചീഫ് ഫിനാൻഷ്യൽ ഓഫീസർ & കമ്പനി സെക്രട്ടറി ആർ ശങ്കരനാരായണൻ അവതരിപ്പിച്ചു. 2017 – 18 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 1304 കോടി രൂപയുടെ വിറ്റുവരവും 68.74 കോടി രൂപയുടെ അറ്റാദായവും ഉണ്ടായി. ഓഹരി ഉടമകൾക്ക് 600% ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ടെന്ന് ചെയർമാൻ ഡോ. ജോസ് പോൾ തള്ളിയത്ത് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഓഹരി ഉടമകളുടെ സഹകരണ തുടർന്നും വേണമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൺ നന്ദി പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top