കാരുണ്യ യാത്രയിലൂടെ സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ കളക്ഷൻ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽപെട്ട കേരളത്തിന്‍റെ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളായി സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബാബു എം ആറും പോലീസ് പ്രതിനിധിയായി എ എസ് ഐ എ ആർ പ്രതാപനും ചേർന്ന് ബസ്സുകളുടെ കാരുണ്യ യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു .

തൃശൂർ ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ കിഴിലുള്ള 250 ബസ്സുകൾ കാരുണ്യയാത്രയിൽ പങ്കളികളാണെന്ന് ജില്ലാ പ്രസിഡന്റ് എം എസ് പ്രേംകുമാർ പറഞ്ഞു. തിങ്കളാഴ്ചയിലെ പ്രവർത്തന ചെലവ് ഒഴിച്ചുള്ള വരുമാനം പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. എല്ലാ ബസ്സുകളിലും ഇന്ന് ബക്കറ്റിലാണ് യാത്രക്കാരിൽ നിന്നും യാത്ര ചാർജ് ഇടക്കുന്നത്. ഇന്ന് ടിക്കറ്റ് നൽകുന്നില്ല. യാത്രക്കാരിൽ പലരും ഇന്ന് ബാക്കി പൈസ ചോദിച്ചു വാങ്ങുന്നുമില്ല.

ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി വി മാത്യു , സെക്രട്ടറി അനിൽകുമാർ വെള്ളംപറമ്പിൽ , ഖജാൻജി കെ നന്ദ കുമാർ, തൃശൂർ ജില്ലാ ഓർഡിനറി ബസ്സ് അസോസിയേഷൻ പ്രസിഡന്റ് മോഹനൻ , ബസ്സ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു

Leave a comment

Top