യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണക്കുറ്റത്തിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു

ഇരിങ്ങാലക്കുട: കൽപറമ്പിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണക്കുറ്റത്തിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറമ്പ് മുല്ലേങ്ങാട്ടു പറമ്പിൽ കൃഷ്ണകുമാറിനെയാണ് കഴിഞ്ഞ ദിവസം രാത്രി ഒളിസങ്കേതത്തിൽ നിന്ന് എസ്.ഐ. കെ.എസ്. സുശാന്തും സംഘവും പിടികൂടിയത്. കഴിഞ്ഞ മാസം ഇരുപതാം തിയതി കൽപറമ്പ് തീതായി ബേബിയുടെ തൂങ്ങി മരണത്തിൽ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സമീപവാസികളായ 6 യുവാക്കൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

ആത്മഹത്യ ചെയ്ത ദിവസം ബേബിയെ പ്രതികൾ സംഘം ചേർന്ന് ആയുധങ്ങളുമായി വീട്ടിൽ കയറി മർദ്ദിച്ചിരുന്നു. ബേബിയും കൃഷണകുമാറും തമ്മിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ആക്രമണത്തിൽ ബേബിക്ക് പരുക്കേറ്റിരുന്നു. ഇതിൽ മനംനൊന്ത ഇയാൾ അന്നു തന്നെ അയൽവാസിയുടെ പറമ്പിലെ മരത്തിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. കേസിൽ ഒളിവിലുള്ള മറ്റു അഞ്ചു പേരെക്കുറിച്ചും പേലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവ ദിവസം തനെ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.തുടർന്ന് ഇയാളുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബസുക്കൾ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ M .K സുരേഷ് കുമാറിന് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കേസ്സെടുത്ത് അന്വേഷണം നടക്കുന്നതറിഞ്ഞ് പ്രതികൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ഈ കേസ്സ് അന്യേഷിക്കുന്നതിനായി ഡി.വൈ.എസ്.പി. ഫേമസ് വർഗ്ഗീസ് പ്രത്യേക അന്യേഷണ സഘം രൂപീകരികരിച്ചിരുന്നു.പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൽ മുരുകേഷ് കടവത്ത് , മുഹമ്മദ് അഷറഫ്, എം.കെ.ഗോപി , ഇ.എസ്. ജീവൻ , അനൂപ് ലാലൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Leave a comment

Top