പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്ക്കൂളുകളിൽ കൗൺസിലിംഗ് നടന്നു

എടതിരിഞ്ഞി : പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മുന്നോട്ടുള്ള പഠനത്തിന് ഊർജ്ജമേകുവാനും എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ക്ലാസ് നടന്നു. തൃശ്ശരിൽനിന്നുള്ള കൗൺസിലിംഗ് പ്രവർത്തകരാണ് ഇതിനു നേതൃത്വം നൽകിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ സ്മിത സതീഷിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ഹോസ്പിറ്റൽ ഹെൽത്ത് കൗൺസിലർ ട്രീസ ടി ഡി, പഞ്ചായത്ത് കൗൺസിലർ ബോൺസി ബാബു, സൈക്കോളജിസ്റ്റുകളായ ദേവി ധർമ്മപാൽ, ദീപ്തി, സോഷ്യൽ വർക്കേഴ്‌സായ മീര പോൾ, പ്രീത മേനോൻ, എന്നിവർ പങ്കെടുത്തു.

കലാപരിപാടികളിലൂടെയും കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളെ ഉത്സാഹഭരിതരാക്കിയ സംഘം പ്രളയത്തിന്റെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ, മാനേജർ ഭരതൻ കണ്ടെങ്കാട്ടിൽ, ഹെഡ് മാസ്റ്റർ പി ജി സാജൻ, പി ടി എ വൈസ് പ്രസിഡന്റ് നാരായണൻ എന്നിവർ സംബന്ധിച്ചു.

Leave a comment

Top