ഇരിങ്ങാലക്കുട സിറ്റിസൺസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ ജീവനക്കാർ ഒരു മാസത്തെ ശബളം ദുരിതാശ്വാസനിധിയിലേക്ക് നൽകി

ഇരിങ്ങാലക്കുട : പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളവും അലവൻസും നൽകി ഇരിങ്ങാലക്കുട സിറ്റിസൺസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ ജീവനക്കാരും ഡയറക്റ്റ് ബോർഡ് അംഗങ്ങളും മാതൃകയായി. സംഘം പ്രസിഡന്റ് ടി എസ് സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഷിജി റോമി ചെക്ക് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണനു കൈമാറി. ഹിന്ദി പ്രചാരൺ മണ്ഡൽ റോഡിൽ നക്കര ബിൽഡിങ്ങിൽ സ്ഥിതി ചെയുന്ന സൊസൈറ്റിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സ്ഥാപക സെക്രട്ടറി കെ.കെ.സുജേഷ് കണ്ണാട്ട്, ഭരണസമിതി അംഗങ്ങളായ വി.ടി.ഡേവീസ്, മനോജ് വലിയപറമ്പിൽ, എൽസി ജോൺസൺ, ഭദ്ര രജനീഷ്, എ.പി. വർഗ്ഗീസ് എന്നിവരും സംഘം ജീവനക്കാരായ ശങ്കരനാരായണൻ, ഉഷ ശിവകുമാർ എന്നിവർ പങ്കെടുത്തു.
. ദുരിതത്തിൽ അകപെട്ടവരെ സഹായിക്കാനുള്ള ഇത്തരം ചെറിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സന്നദ്ധത വിലമതിക്കാനാവാത്തതാണെന്നു എം എൽ എ പറഞ്ഞു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top