സൈക്കിൾ വാങ്ങാൻ സ്വരൂക്കൂട്ടിയത് പ്രളയബാധിതർക്ക് നൽകി അലന്‍ സിജോ

കല്ലേറ്റുംകര : ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ താമസിക്കുന്ന ചിറ്റേക്കര സിജോയുടെ മകനായ ആളൂര്‍ സെന്‍റ് ആന്‍റണീസ് സ്കൂളിലെ 7-ാം ക്ലാസ്കാരനായ അലന്‍ സിജോ പ്രളയബാധിത പ്രദേശത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായത് മറ്റുള്ളവര്‍ക്ക് പ്രചോദനമായി. തന്‍റെ പിതാവിന്റെ ടുവീലര്‍ വര്‍ക്ക്ഷോപ്പില്‍ പണികളില്‍ സഹായിച്ച് കൊടുക്കുന്നതില്‍ നിന്ന് ലഭിച്ച തുക സൈക്കിള്‍ വാങ്ങുന്നതിനായി കുടുക്കയില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ പ്രളയംബാധിച്ച് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളുടെ ദയനീയ സ്ഥിതിയില്‍ വേദനി ച്ച് , തനിക്ക് സൈക്കിള്‍ വേണ്ടെന്നും ഈ തുക അവര്‍ക്കായി നല്‍കണമെന്നും സീജോയെ അറിയിക്കുകയും,ഇതിനെ തുടർന്ന് സമ്പാദ്യമായ 5622 രൂപ ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസന്‍റെ കൈവശം ഏല്‍പ്പിച്ചു.

Leave a comment

  • 167
  •  
  •  
  •  
  •  
  •  
  •  
Top