പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് അതിജീവനത്തിന് കൈത്താങ്ങായി സെന്റ് തോമസ് കത്തീഡ്രൽ

ഇരിങ്ങാലക്കുട : പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട മുരിയാട് പഞ്ചായത്ത് ആൽചിറപ്പാടം മാപ്രാണത്തുകാരൻ റീത്ത പൈലന് അതിജീവനത്തിന് കൈത്താങ്ങുമായി കത്തീഡ്രൽ ഇടവക സമൂഹം പുതിയ ഭവനം പണിത് ഉയർത്തുന്നതിന്റെ തറക്കല്ലിടൽ കർമ്മം ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ആന്റൂ ആലപ്പാടൻ ചടങ്ങിന് നേതൃത്വം നൽകി കത്തീഡ്രൽ ട്രസ്റ്റിമാരായ അഡ്വ.വി സി വർഗ്ഗീസ്, ജോണി പോഴോലിപറമ്പിൽ, ജെയ്സൺ കരപറമ്പിൽ, ആന്റൂ ആലേങ്ങാടൻ, പാദുവ യൂണിറ്റ് പ്രസിഡന്റ് തോമസ് തൊകലത്ത് യൂണിറ്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരിന്നു.

ഇടവകയിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങളിലെ ഭാഗികമായ തകർന്ന വിടുകളും, വീട്ട് ഉപകരണങ്ങളും നേടിയെടുക്കാനായി സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ ഒറ്റക്കെട്ടായി ഇടവക സമൂഹം കൈകോർത്ത് കൊണ്ട് അതിജീവനത്തിനായ് കഷ്ട്ടപെടുന്നവർക്ക് കൈത്താങ്ങായി കൂടെയുണ്ടാകുമെന്ന് മാർ പോളി കണ്ണൂക്കാടൻ തറക്കല്ല് ആശീർവദിച്ച് കൊണ്ട് പറഞ്ഞു.

Leave a comment

  • 28
  •  
  •  
  •  
  •  
  •  
  •  
Top