ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തകനെതിരെയുളള പോലീസ് നടപടി പിൻവലിക്കുക : എ ഐ വൈ എഫ്

തുറവൻകാട് : ഊക്കൻസ് മെമ്മോറിയൽ എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ താമസിസിച്ചിരുന്ന ശ്യാം ദാസിനെതിരെയുളള പോലീസ് കളളകേസ് ഉടൻ പിൻവലിക്കണമെന്ന് എ ഐ വൈ എഫ് ആവശ്യപ്പെട്ടു. അമ്മയോടൊപ്പം ക്യാമ്പിൽ താമസിക്കുന്ന ശ്യം ദാസ് , ക്യാമ്പിൽ താമസമില്ലാതെ പുറത്ത് നിന്ന് മദ്യപ്പിച്ച് ക്യാമ്പിൽ അതിക്രമിച്ചു കയറി സ്ത്രീ കളെയും കുട്ടികളെയും കൂട്ടത്തിൽ ശ്യാം ദാസിന്‍റെ അമ്മയോടും മോശമായി പെരുമാറിയവരെ ചോദ്യം ചെയ്തതാണ് തകർക്കങ്ങൾക്ക് കാരണമായത്. പിന്നീട് ഉന്തും തളളും ഉണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ശ്യാമിനെതിരെ മാത്രമാണ് നടപടി എടുത്തത്. ഇത് തികച്ചും ഏകപക്ഷീയമായ തീരുമാനമാണെന്നും, യാർത്ഥ കുറ്റകാർക്കെതിരെ ഉടൻ നടപടിയെടുക്കണം എന്നും ശ്യാം ദാസിനെതിരെയുളള കളളകേസ് ഉടൻ പിൻവലിക്കണം എന്നും എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. തന്നോട് മോശമായി പെരുമാറിയവർക്ക് എതിരെ ശ്യാം ദാസിന്റെ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a comment

Top