ഠാണാവിൽ പോലീസിനെ അക്രമിച്ച സംഘത്തിലെ രണ്ടു പേരെ പിടികൂടി


ഇരിങ്ങാലക്കുട :
ഠാണാവിൽ ഒരു സംഘം യുവാക്കൾ മദ്യപിച്ചെത്തി വഴിയിൽ കാണുന്നവരെ അക്രമിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസിനെ അക്രമിച്ച സംഘത്തിലെ രണ്ടു പേരെ പിടികൂടി. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോട് കൂടിയാണ് സംഭവം. പുല്ലൂർ തച്ചൂടപറമ്പിൽ അമൽരാജ് (19 ) തുറവൻക്കാട്‌ അന്തിക്കാട് വീട്ടിൽ നിതേഷ് (28) എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളതെന്ന് എസ് ഐ കെ എസ് സുശാന്ത് പറഞ്ഞു. എ എസ് ഐ സോജൻ, സി പി ഓ മാരായ അനൂപ്, വൈശാഖ്, എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ സോജൻ , മുരുകേഷ് കടവത്ത്, അനൂപ് ലാലൻ , വൈശാഖ് ഇ എസ് എന്നിവരാണ് ഉണ്ടായിരുന്നത്. 14 ദിവസത്തേക്ക് കോടതി പ്രതികളെ റിമാന്‍റ് ചെയ്തു

Leave a comment

  • 28
  •  
  •  
  •  
  •  
  •  
  •  
Top