തകർന്ന് ഒരാഴ്ചയായിട്ടും അടക്കാൻ കഴിയാത്ത ഹരിപുരം കെ.എൽ .ഡി.സി ബണ്ട് പുനർനിർമ്മാണം പട്ടാളത്തെ ഏൽപ്പിക്കണമെന്ന് ബി ജെ പി

താണിശ്ശേരി : കഴിഞ്ഞ ആഗസ്റ്റ് 15.-ാം തീയ്യതി വൈകീട്ട് തകർന്നതും ഒരാഴ്ചയായിട്ടും അടയ്ക്കാൻ കഴിയാത്തതുമായ താണിശ്ശേരി ഹരിപുരം കെ.എൽ .ഡി.സി. കനാലിന്റെ അടിയന്തിര നിർമ്മാണപ്രവർത്തനങ്ങൾ ഇന്ത്യൻ പട്ടാളത്തെ ഏൽപ്പിക്കണമെന്ന് ബി.ജെ.പി. ഇരിങ്ങാലക്കുട നഗരസഭ പാർലിമെന്ററി പാർട്ടി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.നിർമ്മാണത്തിലെ അപാകതകൾ മൂലം ബണ്ടിന്റെ ഇരുകരകളും ഒരു കിലോമീറ്ററിലധികം തകർന്ന് അപ്രത്യക്ഷമായ നിലയിലാണ്. ഇതുമൂലം ഇരിങ്ങാലക്കുട കൈപ്പമംഗലം നിയോജകമണ്ഡലങ്ങളിലെ എട്ട് പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ പടിഞ്ഞാറൻ മേഖലയും പ്രളയത്തിന് സമാനമായ അവസ്ഥയിലാണ്.

കാട്ടൂർ, കാറളം, എടത്തിരുത്തി പടിയൂർ, പൂമംഗലം, വള്ളിവട്ടം പഞ്ചായത്തുകളിൽ നിന്നായി ഇരുപതിനായിരത്തോളം ആളുകൾ മഴ മാറി മൂന്ന് ദിവസം കഴിഞ്ഞീട്ടും വീട്ടിൽ പോകാൻ കഴിയാതെ ക്യാമ്പുകളിൽ ആണ്. വെള്ളക്കെട്ട് പത്ത് അടിയോളം ഉയരത്തിൽ അതേപോലെ നിലനിക്കുന്നു.. ഒലിച്ചുപോയ കെ.എൽ .ഡി.സി. കനാലിന്റെ അപകടകരമായ സ്ഥിതിക്ക് പരിഹാരം കാണാൻ ഒരു ചാക്ക് മണൽ പോലും ഇതുവരെ തകർന്ന ബണ്ടിന്റെ മുകളിണ്‍ ഇട്ടിട്ടില്ല.

ഭരണകൂടം ദയനീയമായി പരാജയപ്പെട്ട ഈ അവസ്ഥയിൽ ഇനിയും മാസങ്ങളോളം തകർന്ന കനാലിലൂടെവെള്ളം ഇപ്പോൾ പ്രളയത്തിലായ പ്രദേശങ്ങളിലേക്ക് ഒഴുകികൊണ്ടിരിക്കും. ആയതിനാൽ സൈന്യത്തിന്റെ സേവനം അടിയന്തിരമായി തേടണമെന്ന് ബി.ജെ.പി. പാർലിമെന്ററി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗം ബി.ജെ.പി. പാർലിമെന്ററി പാർട്ടി നേതാവ് സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ രമേശ് വാര്യർ അധ്യക്ഷത വഹിച്ചു. കൗൺസിലർ അമ്പിളി ജയൻ സംസാരിച്ചു.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
Top