മഴക്കെടുതി – ശുചിത്വ കർമ്മ സേന രൂപീകരിച്ചു

കാട്ടൂർ : വെള്ളപ്പൊക്ക കെടുതി മൂലം കഷ്ടമനുഭവിക്കുന്നവരുടെ വീടും പരിസരവും ശുചീകരിക്കുന്നതിന് കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ കർമ്മ സേന രൂപീകരിച്ചു. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ശുചീകരണ വളണ്ടിയർ ടീമുകളുമായി ഈ കർമ്മ സേനയെ സഹകരിപ്പിക്കാൻ അതാത് മണ്ഡലം പ്രസിഡണ്ടുമാരെ ചുമതലപ്പെടുത്തി. വീട് നശിച്ചവർക്ക് പുതിയ വീട് നിർമ്മിച്ച് കൊടുക്കുന്ന കെ പി സി സി ഭവന നിർമ്മാണ പദ്ധതിയുമായി സഹകരിക്കാനും തീരുമാനിച്ചു.യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബിബിൻ തുടിയത്ത് അദ്ധ്യക്ഷത വഹിച്ചു.

Leave a comment

Top