ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാത തൊമ്മാനയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങി ഗതാഗതം സ്തംഭിച്ചു

വല്ലക്കുന്ന് : പ്രളയ ഭീകരതയിൽ ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാത തൊമ്മാനയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മുതൽ തൊമ്മാനയിൽ ഇരു പാടങ്ങളും റോഡിലൂടെ വെള്ളം കരകവിഞ്ഞു മറുവശത്തേക്ക് ഒഴുകിത്തുടങ്ങി.

ആളൂർ പോലീസ് സ്ഥലത്തെത്തി വല്ലക്കുന്നിൽ റോഡ് ബ്ലോക്ക് ചെയ്തു . വല്ലക്കുന്നിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം കഴിഞ്ഞ രാത്രിയിൽ പ്രളയത്തിൽ മുങ്ങി. സെന്റ് അൽഫോൻസാസ് പള്ളിയും പാരിഷ് ഹാളും വെള്ളത്തിനടിയിലാണ് ഇപ്പോൾ. മുരിയാട് , ആനന്ദപുരം റോഡുകളും മുങ്ങിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇരിങ്ങാലക്കുട ചാലക്കുടി റോഡിൽ ഈ ഭാഗത്തു വെള്ളപൊക്കം മൂലം റോഡ് ഗതാഗതം സ്തംഭിക്കുന്നത് . പലമേഖലകളും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്.

Leave a comment

  • 88
  •  
  •  
  •  
  •  
  •  
  •  
Top