പ്രളയപ്പേടിയിൽ പെട്രോൾ ക്ഷാമം ഭയന്ന് പമ്പുകളിൽ തിക്കും തിരക്കും

ഇരിങ്ങാലക്കുട : പ്രളയക്കെടുതിമൂലം എറണാകുളം ജില്ലയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ പെട്രോൾ, ഡീസൽ വിതരണത്തിന് ക്ഷാമം നേരിടുമെന്ന ഭീതിയിൽ ഇരിങ്ങാലക്കുടയിലെ പമ്പുകളിൽ ഉച്ചമുതൽ തിരക്ക് രൂക്ഷമായി. ഇരുചക്ര വാഹനങ്ങളും , സ്വകാര്യ കാറുകളും ഓട്ടോറിക്ഷകളും കൂട്ടത്തോടെ ഇന്ധനം വാങ്ങിക്കാൻ എത്തിയതാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കിയത്. ചാലക്കുടി, കൊടുങ്ങലൂർ മേഖലകളിൽ വെള്ളപൊക്കം മൂലം പെട്രോൾ പമ്പുകൾ അടച്ചതും ഇരിങ്ങാലക്കുടയിൽ തിരക്ക് വർദ്ധിക്കാൻ കാരണമായി.

Leave a comment

Top