ഓണപ്പുടവ വാങ്ങാൻ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി സ്വമേഥ

വേളൂക്കര : സ്വാതന്ത്ര്യ സംഗമം പരിപാടി മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പണം നൽകുന്നുണ്ടെന്ന് അറിഞ്ഞ ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്വമേഥ ഓണപ്പുടവ വാങ്ങാൻ സ്വരുകൂട്ടിയിരുന്ന ആയിരം രൂപ സംഭാവന ചെയ്തു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാവങ്ങൾ ഓണമാഘോഷിക്കാൻ കഴിയാതെ വലയുമ്പോൾ എനിക്കും ഓണാഘോഷം വേണ്ടെന്നാണ് സ്വമേഥ പറഞ്ഞത്.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം വി.എച്ച്.വിജീഷ്, മേഖല സെക്രട്ടറി കെ.എസ്.സുമിത്ത്, യൂണിറ്റ് സെക്രട്ടറി കെ.എസ്.സംഗീത് എന്നിവർ സംഭാവന ഏറ്റുവാങ്ങി. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ.എൽ.ശ്രീലാൽ എന്നിവർ ദുരിതബാധിതരെ സഹായിക്കാൻ കാണിച്ച കുഞ്ഞു മനസ്സിന് ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. വേളൂക്കര ഐക്കരകുന്ന് അമ്മനത്ത് ശശികുമാറിന്റെയും പ്രീതം ശശികുമാറിന്റെയും ഇളയ മകളാണ് സ്വമേഥ.

Leave a comment

  • 38
  •  
  •  
  •  
  •  
  •  
  •  
Top