കനത്ത മഴയെത്തുടർന്ന് ഇരിങ്ങാലക്കുട വെള്ളക്കെട്ടിൽ


ഇരിങ്ങാലക്കുട : മഴ ശക്തമായതോടെ ഇരിങ്ങാലക്കുടയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പുറ്റിങ്ങൽ റോഡ്, പാട്ടമാളി റോഡ്, കിട്ടമേനോൻ റോഡ് ,പെരുവല്ലി പാടം എന്നിവടങ്ങളിൽ രാവിലെ മുതൽ റോഡുകളിലും വെള്ളക്കെട്ടനുഭവപ്പെട്ടു. ചൊവാഴ്ച വൈകിട്ടോടെയാണു ശക്തമായ മഴ തുടങ്ങിയത്. ബുധനാഴ്ച്ച ഉച്ചയായിട്ടും മഴ തുടരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

നഗരസഭാ പാർക്ക് പൂർണമായും വെള്ളക്കെട്ടിൽ അകപ്പെട്ടു. അയ്യൻകാവ് മൈതാനവും പൂർണ്ണമായി വെള്ളം നിറഞ്ഞു. മൈതാനത്തിന്റെ മദ്ധ്യഭാഗത്തു വർഷങ്ങളായി നടത്താറുള്ള സ്വാതന്ത്ര്യദിന ചടങ്ങുകൾ ഇത് കാരണം മുനിസിപ്പൽ ഓഫീസിനു മുൻവശം ചേർന്നാണ് ഇത്തവണ നടത്തിയത്. കേരളം , മുരിയാട് പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

Leave a comment

  • 52
  •  
  •  
  •  
  •  
  •  
  •  
Top