മഴയത്തും ഇരിങ്ങാലക്കുടയിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ഇരിങ്ങാലക്കുട : കോരിച്ചൊരിയുന്ന മഴയിലും എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ഇരിങ്ങാലക്കുടയിൽ സമുചിതമായി ആഘോഷിച്ചു. മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ്. കെ യു അരുണൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുകുന്ദപുരം താസിൽദാർ ഐ ജെ മധുസൂദനൻ, അഡിഷണൽ ഗവ. പ്ലീഡർ പി ജെ ജോബി, താസിൽദാർ (എൽ.ആർ ) എ ജെ മേരി, മറ്റു ഓഫീസിൽ മേധാവികൾ , ജീവനക്കാർ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ , ജോയിന്റ് ആർ.ടി.ഓ എന്നിവരുടെ നേതൃത്വത്തില്‍ ഗാർഡ് ഓഫ് ഓണർ നൽകി.

അയ്യൻകാവ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. നഗരസഭാ കൗൺസിലർമാർ ഉദോഗസ്ഥർ , മറ്റു ജീവനക്കാർ , വിവിധ സ്കൂൾ, കോളേജ് എന്നിവടങ്ങളിലെ സ്കൗട്ട് ഗൈഡ്, എൻ.സി.സി കേഡറ്റുകൾ വിദ്ധാർത്ഥികൾ, എന്നിവർ പങ്കെടുത്തു. ഇതിനു പുറമെ വിവിധ സംഘടനകളും രാവിലെ സ്വാതന്ത്ര്യദിനം പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും സമുചിതമായി ആഘോഷിച്ചു.

Leave a comment

Top