ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജി ന്റെ ആഭിമുഖ്യത്തിൽ അഖില കേരള ഇന്റർ കോളേജിയറ്റ് പോൾ ടി ജോൺ തട്ടിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റും ഡോ. ഇ പി ജനാർദ്ദനൻ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റും കോളേജ് ഇന്റോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം അർജുന അവാർഡ് ജേതാവും മുൻ അന്തർദേശിയ വോളിബോൾ താരവുമായ ടോം ജോസഫ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. സി ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ , തുഷാര ഫിലിപ്പ്, ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് തോമസ് കാളിയങ്കര, ഡോ. ഇ പി ജനാർദ്ദനൻ, റോസിലി പോൾ, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോമോൻ ജോൺ സമ്മാനങ്ങൾ വിതരണം ചെയ്യും.
Leave a comment