ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വൈവിധ്യങ്ങളുടെ പായസ മത്സരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്‌മെന്‍റിന്‍റെ നേതൃത്വത്തിൽ പായസ മത്സരം നടത്തി. വിവിധ തരത്തിലുള്ള പായസവുമായി വിദ്യാർത്ഥികൾ അണിനിരന്നു. മുളയരി പായസം മുതൽ ചേമ്പിൻ താൾ പായസം, മുല്ലപ്പൂ പായസം, കാരറ്റ് പായസം, കപ്പ പായസം, തുടങ്ങി ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. പാരമ്പര്യ രുചിയിൽ പാലടയും സേമിയ പായസവും അരിപ്പായസവും ശ്രദ്ധ നേടി. ചക്കക്കുരു പായസം, അവൽ, പഴം എന്നി വ്യത്യസ്തതയാർന്ന പായസങ്ങളും വിവിധ നാടൻ പായസങ്ങളും വിദ്യാർത്ഥികൾ തയ്യാറാക്കി.

ശ്രദ്ധേയമായ ഈ മത്സരം വിദ്യാർത്ഥികൾക്ക് പ്രചോദനവും പ്രോത്സാഹനവും ആയി എന്ന് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും ഡിപ്പാർട്ട്മെന്റ് തലവൻ ടോയ് ബി ജോസഫ് അഭിനന്ദിച്ചു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top