ഇല്ലംനിറയ്ക്ക് സംഗമേശ്വഭൂമിയിൽ നിന്നുള്ള നെൽകതിരിന്‍റെ വിളവെടുപ്പ് നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ബുധനാഴ്ച നടക്കുന്ന ഇല്ലംനിറയ്ക്കുള്ള കതിർകറ്റകൾ ഇത്തവണ കൊയ്തത് സംഗമേശ്വ ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ നിന്ന്. മാസങ്ങൾക്കു മുൻപ് സംസ്ഥാനത്തെ കൃഷി മന്ത്രി ഇതിനായി ഇവിടെ വിത്തെറിക്കിയതാണ് ഇപ്പോൾ നെൽകതിരുകളായി ചൊവ്വാഴ്ച കൊയ്തെടുത്തത് .


ദേവസ്വം ചെയർമാൻ പ്രദീപ് മേനോന്‍റെ നേതൃത്വത്തിൽ ദേവസ്വം കമ്മിറ്റി അംഗങ്ങളും കൂടൽമാണിക്യം ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും ചേർന്നാണ് മേളത്തിന്‍റെ അകമ്പടിയോടെ കൊയ്ത്തുത്സവം ഗംഭീരമാക്കിയത് . പുരാതന കാലങ്ങൾക്ക് ശേഷം ഇപ്പോൾ ആദ്യമായിട്ടാണ് ഇല്ലംനിറക്ക് സ്വന്തം ഭൂമിയിൽ നിന്ന് നെൽകതിർ ഉപയോഗിക്കുന്നത്.വര്‍ഷങ്ങളായി ഇല്ലംനിറയ്ക്കാവശ്യമായ നെല്‍കതിരുകള്‍ വര്‍ഷങ്ങളായി പണം കൊടുത്ത് പുറത്തുനിന്നാണ് കൊണ്ടുവരാറുണ്ടായിരുന്നത്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് യു. പ്രദീപ് മേനോന്‍ ചെയര്‍മാനായ പുതിയ ഭരണസമിതി സ്വന്തമായി നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി തയ്യാറാക്കിയ ഒരേക്കര്‍ സ്ഥലത്ത് മൂന്ന് മാസം മുമ്പാണ് വിത്തിറക്കിയത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലേയ്ക്കും കൂടല്‍മാണിക്യം കീഴേടമായ അയ്യങ്കാവ് ക്ഷേത്രത്തിലേക്കുമുള്ള നെല്‍കതിരുകള്‍ ചൊവ്വാഴ്ച കൊയ്‌തെടുക്കും

കൂടൽമാണിക്യം കമ്മിറ്റി മെമ്പർമാരായ ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ ജി സുരേഷ്, വി എസ് ഷൈൻ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ പങ്കെടുത്തു.

Leave a comment

  • 33
  •  
  •  
  •  
  •  
  •  
  •  
Top