തൃശൂർ മൃഗശാലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി സെന്‍റ് ജോസഫിലെ എൻ എസ് എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : തൃശൂർ മൃഗശാലയിലെ അരമതിൽ കഴുകിയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചും ഇരിങ്ങാലക്കുട  സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻ എസ് എസ് വളണ്ടിയേഴ്‌സ് തങ്ങളുടെ സാമൂഹിക പ്രതിബന്ധത തെളിയിച്ചു. രാവിലെ തന്നെ വളണ്ടിയേഴ്‌സ് മൃഗശാലയിലെത്തി ജീവനക്കാരോടുകൂടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പ്രവർത്തനങ്ങൾക്ക് തൃശൂർ സ്റ്റേ മ്യൂസിയം ആൻഡ് സൂപ്രണ്ട് വി രാജേഷ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടി വി എന്നിവർ നേതൃത്വം നൽകി.

Leave a comment

Top