സ്വാതന്ത്ര്യ സംഗമ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ ഫ്ലാഷ്മോബ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സംഗമത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്ലാഷ് മോബ് പര്യടനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് എടതിരിഞ്ഞി സെന്ററിൽ ഫ്ലാഷ് മോബ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി സെന്ററിൽ നിന്ന് ആരംഭിച്ച പര്യടനം എടക്കുളം, കിഴുത്താണി, കാട്ടൂർ ബസാർ, കാറളം, മൂർക്കനാട്, മാപ്രാണം, പുല്ലൂർ, നടവരമ്പ്, ഠാണാ എന്നിവിടങ്ങളിൽ പര്യടനം നടത്തി ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ സമാപിച്ചു.. സമാപന യോഗം സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ.എൽ.ശ്രീലാൽ, പ്രസിഡണ്ട് വി.എ.അനീഷ്, ടി.വി.വിനീഷ, മായ മഹേഷ്, എം.വി.ഷിൽവി, ആതിര ഷാജൻ, മേധ മനോജ്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ് എന്നിവർ നേതൃത്വം നൽകി.

Leave a comment

Top