ലൈറ്റ് &സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഇരിങ്ങാലക്കുട മേഖല വാർഷിക കുടുംബസമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലൈറ്റ് &സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (Lswak ) ഇരിങ്ങാലക്കുട മേഖല 2-ാമത് വാർഷിക കുടുംബസമ്മേളനം ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ചു. രാവിലെ നടന്ന സമ്മേളനപരിപാടി എൽ എസ് ഡബ്ല്യു എ കെ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എച്ച് ഇക്‌ബാൽ, സംസ്ഥാന മുൻ ജനറൽ സെക്രട്ടറി രാജശേഖരൻ എന്നിവർ മുഖ്യപ്രഭാഷണവും ജില്ലാ ഭാരവാഹികൾ ആശംസകളും അർപ്പിച്ചു.

വൈകീട്ട് നടന്ന പൊതുസമ്മേളനം എൽ എസ് ഡബ്ല്യു എ കെ ജില്ലാ പ്രസിഡന്റ് ബഷീർ പവ്വർ ഉദ്‌ഘാടനം നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഹിം കുഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയസാംസ്‌കാരിക നേതാക്കൾ ആശംസകൾ അർപ്പിച്ചു. യോഗത്തിനു ശേഷം മെമ്പർമാരുടെ കലാപരിപാടികൾ, ഗാനമേള, സിനിമാറ്റിക്ക് ഡാൻസ്, ലൈറ്റ് വിസ്മയ മെഗാഷോ, ഡി ജെ സൗണ്ട് സിസ്റ്റം എന്നിവയും നടത്തി.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top