അമ്പതോളം പായ്ക്കറ്റ് കഞ്ചാവ് പോലിസ് പിടിച്ചെടുത്തു: രണ്ടുപേര്‍ അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പൊതിക്ക് 800 രൂപ നിരക്കില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുസഹിതം രണ്ടുപേരെ ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും അറസ്റ്റുചെയ്തു. ചെമ്മണ്ട സ്വദേശികളായ കളരിക്കല്‍വീട്ടില്‍ അജിത്ത് (22), വാക്കയില്‍ വീട്ടില്‍ അഭിജിത്ത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും അമ്പതോളംപായ്ക്കറ്റ് കഞ്ചാവും പോലിസ് പിടിച്ചെടുത്തു. ചെക്കുപോസ്റ്റുകളില്‍ പെടാതെ രഹസ്യ വഴിയിലൂടെയാണ് ഇവര്‍ കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ആഡംബര വാഹനങ്ങളിലാണ് ഇവര്‍ കഞ്ചാവു കടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റുമാണ് പ്രതികള്‍ സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഒന്നാം പ്രതി അജിത്ത് വിദേശത്തുണ്ടായ ജോലി രാജിവെച്ചാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രണ്ടാം പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണ്. പോലിസിനെ കണ്ട് ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിടികൂടി. പ്രത്യേക അന്വേഷണ സംഘത്തില്‍ ട്രാഫിക് എസ്.ഐ തോമസ് വടക്കന്‍, സീനിയര്‍ സി.പി.ഒമാരായ അനീഷ് കുമാര്‍, രഘു വിഎസ്, മുരുകേഷ് കടവത്ത്, എ. രാഗേഷ്, വനിത സി.പി.ഒ ഡാജി എന്നിവരും ഉണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top