ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ അമിതവേഗം – നടവരമ്പ് വീണ്ടും അപകടം

നടവരമ്പ് : ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂർക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അമിതവേഗതയിൽ ഇതേ ദിശയിൽ പോകുകയായിരുന്ന മീൻ കയറ്റിയ ഫ്രീസർ ലോറിയെ നടവരമ്പ് അണ്ഡാണികുളത്തിനു സമീപം മറി കടക്കാനുള്ള ശ്രമത്തിൽ പുറകിലിടിച്ച് അപകടമുണ്ടായി. ഇടിയുടെ ആഘാതത്തിൽ തൃശ്ശൂരിൽ നിന്ന് അഴിക്കോട്ടേക്ക് പോകുകയായിരുന്ന മീൻ ലോറി റോഡരികിലെ കൽവർട്ടിലേക്ക് ഇടിച്ചു കേറി. അപകടത്തിൽ ലോറിക്കും ബസിനും സാരമായ കേടുപാടുകൾ പറ്റി. എന്നാൽ ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാർ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ സ്വകാര്യ ബസുകളുടെ അമിത വേഗത വളരെയധികം അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.

Leave a comment

Top