ക്ഷീരകർഷക സംഗമം ആഗസ്റ്റ് 7 ന്


ഇരിങ്ങാലക്കുട :
ക്ഷീരവികസനവകുപ്പിന്‍റെയും, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെയും ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളുടെയും ഇരിങ്ങാലക്കുട ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ താണിശ്ശേരി ക്ഷീരോൽപാദകസഹകരണ സംഘത്തിന്‍റെ ആതിഥേയത്വത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരകർഷക സംഗമം ആഗസ്റ്റ് 7 ന് താണിശ്ശേരി ഹരിപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഹാളിൽ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി എ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരിക്കും.

ഗവ്യ ജാലകം, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാർ, പൊതു സമ്മേളനം, ചിത്ര രചന മത്സരം, ഡയറി എക്സിബിഷൻ, എസ് എസ്. എൽ സി അവാർഡ് ദാനം എന്നിവ സംഗമത്തിൽ നടത്തുന്നു. ക്ഷീരവികസനവകുപ്പിന്‍റെ തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ മിനി രവീന്ദ്രദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക്പഞ്ചയാത്ത് മെമ്പർമാർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ക്ഷീരകർഷക സംഗമം സംഘടാക സമിതിക്കുവേണ്ടി സംഘടാക ചെയർമാൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ്‌കുമാർ, ജനറൽ കൺവീനർ താണിശ്ശേരി ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റ് എം എൻ പത്മനാഭൻ, ഒഫീഷ്യൽ കൺവീനർ ഇരിങ്ങാലക്കുട ക്ഷീരവികസന ഓഫീസർ സെറീന പി ജോർജ്ജ് എന്നിവർ അറിയിച്ചു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top